
ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 238 മത് ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നാടും നഗരവും പ്രദക്ഷിണം ചെയ്തു ജാറത്തിൽ എത്തി. ധീര രക്തസാക്ഷ്യം വഹിച്ച തന്‍റെ പടനായകന് സാമൂതിരി നല്‍കിയ വീരോചിതമായ ബറടക്കം അനുസ്മരിപ്പിക്കുന്ന താബൂത്ത് കാഴ്ച രാവിലെ എട്ടുമണിയോടെ തേക്കഞ്ചേരിയിൽ നിന്നും പുറപ്പെട്ടു. ചാവക്കാട് നഗരം ചുറ്റി പഴയപാലം വഴി പന്ത്രണ്ടു മണിയോടെ മണത്തല ജാറത്തിൽ എത്തിച്ചേർന്നു. മുട്ടുംവിളി, കോല്‍ക്കളി, അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങൾ അകമ്പടി സേവിച്ചു.ഇന്ന് […]


