
പുന്നയൂർ: സർക്കാർ വിദ്യാലയങ്ങളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ജനങ്ങൾ തയ്യാറാകണമെന്ന് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ പറഞ്ഞു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ നൂറ്റി മൂന്നാം വാർഷികം എക്സ്പാൻസ 2K26 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വിദ്യാലയങ്ങളിൽ പഠന നിലവാരവും ഭൗതിക സൗകര്യങ്ങളും മികച്ച നിലയിലാണുള്ളത്. അത് ഉപയോഗപ്പെടുത്താൻ പലപ്പോഴും ജനങ്ങൾ ദുരഭിമാനത്തിന്റെ പേരിൽ മടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു […]

