
ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ചാവക്കാട് ഉപ ജില്ല സമ്മേളനവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി. 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കറുകമാട് എ എം എൽ പി സ്കൂൾ അധ്യാപിക മൈമൂനത്ത്, എടക്കര കെ സി പി എച്ച് എം എൽ പി സ്കൂൾ അധ്യാപിക കെ എം താഹിറ എന്നിവർക്കാണ് ഉപ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്. ഉപ ജില്ലാ പ്രസിഡൻ്റ് ഡോ: അനീസ് ഹുദവി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ല പ്രസിഡണ്ട് […]

