
ചാവക്കാട്: കെ.കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ ആഭിമുഖ്യത്തിൽ, ഡി.സി.സി സെക്രട്ടറിമാരായി നിയമിതരായ ഉമ്മർ മുക്കണ്ടത്തിനെയും സി.എ ഗോപപ്രതാപനെയും അനുമോദിച്ചു. മന്ദലാംകുന്ന് കരുണാ ഭവനിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് കെ.പി.സി.സി സെക്രട്ടറി ഒ. അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഷാഹുൽ പള്ളത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ഷിബു മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി റംസാൻ കിറ്റ് വിതരണം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ […]

