
ഗുരുവായൂർ : ഭക്തർക്ക് സുഖദർശനത്തിനുള്ള പദ്ധതികളടങ്ങിയ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ആഗോള പ്രശസ്തമായ എൽ &റ്റി ( ലാർസൻ ആൻ്റ് ടുബ്രോ) കമ്പനിയുമായി ഗുരുവായൂർ ദേവസ്വം ധാരണയായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്നും മാസ്റ്റർ പ്ലാനിലെ പദ്ധതി നടത്തിപ്പിന് സഹായം നൽകാനുള്ള സന്നദ്ധതയും എൽ &റ്റി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഗുരുവായൂരിൽ ദേവസ്വം പൂന്താന ദിന സാംസ്കാരിക സമ്മേളനവും ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണവും […]

