
വാടാനപ്പള്ളി : കാർ ബൈക്കിൽ ഇടിച്ച് കള്ള് ഷാപ്പ് മാനേജർ മരിച്ചു. വാടാനപ്പള്ളി ഗണേശമഗലം കിഴക്ക് പന്തേഴ്സ് നഗറിൽ മഞ്ഞിപറമ്പിൽ പുരുഷോത്തമൻ്റെ മകൻ രാജീവ് (38) ആണ് മരിച്ചത്. തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ കാഞ്ഞാണി കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് കിഴക്ക് വെച്ച് തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. കാഞ്ഞാണി മഞ്ചാടി ഷാപ്പിലെ മാനേജരായ രാജീവ് ഷാപ്പ് അടച്ച ശേഷം ബൈക്കിൽ സുഹൃത്തിനെ കാഞ്ഞാണി ബസ് സ്റ്റാൻ്റിൽ കൊണ്ടാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് […]



