loader image

പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

താന്ന്യം : പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനി വഴിയിൽ കുഴഞ്ഞു വീണ് മരിച്ചു. അന്തിക്കാട് താന്ന്യം വലിയകത്ത് ബാദുഷയുടെ മകൾ ബാദിറ (17) യാണ്‌ മരിച്ചത്. താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനിയാണ്. രാവിലെ നടന്ന പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനി വീടിന് സമീപത്ത് വെച്ച് വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പഴുവിൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Spread the love
See also  ഇന്ദിരാ ഗാന്ധി ചാരിറ്റബിൾ സൊസൈറ്റി വനിതാ ദിനം ആചരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close