
ചാവക്കാട് : നഗരസഭയുടെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച ‘വൈബ്രന്റ് സിറ്റി’ പദ്ധതിയുടെ ഭാഗമായി ഭൂവുടമകളുടെ നിർണ്ണായക യോഗം ഇന്ന് ചേർന്നു. 2026-27 നഗരസഭാ ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ള വികസന കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതിനായി നഗരസഭാ ചെയർപേഴ്‌സന്റെ ചേമ്പറിലായിരുന്നു യോഗം നടന്നത്. ‘മിനി ഗൾഫ്’ എന്ന വിശേഷണത്തിനപ്പുറം വ്യവസായ, വിനോദസഞ്ചാര, കാർഷിക മേഖലകളിൽ ചാവക്കാടിനെ സ്വയംപര്യാപ്തമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരസഭയുടെ പരിമിതമായ ഫണ്ടുകൾക്ക് പുറമെ പുറത്തുനിന്നുള്ള നിക്ഷേപങ്ങൾ കൂടി പ്രയോജനപ്പെടുത്തി പദ്ധതികൾക്കാണ് നഗരസഭ രൂപം […]


