
ചാവക്കാട് : ആരോഗ്യപൂർണ്ണമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ചാവക്കാട് നഗരസഭയും ആയുഷ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹെൽത്തി കേരള’ ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും മാർച്ച് 14, ശനിയാഴ്ച നടക്കും. ചാവക്കാട് നഗരസഭ ചത്വരത്തിൽ വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന പരിപാടി എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ ചികിത്സാ വിഭാഗങ്ങളിലെ വിദഗ്ദ്ധർ നയിക്കുന്ന പ്രഭാഷണങ്ങളും ആരോഗ്യ ക്ലാസുകളും നടക്കും. ഫുഡ് എക്‌സ്‌പോ പരിപാടിയുടെ പ്രധാന […]


