
ഗുരുവായൂർ : കാല്‍നൂറ്റാണ്ടിന്റെ കുതിപ്പ് ഗുരുവായൂരിൽ എൽഡിഎഫ് വിജയാഹ്ലാദറാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു. എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച വിജയാഹ്ലാദറാലിയില്‍ കൊടികളും ബാനറുകളും കാവടികളും ഡിജെയും മുദ്രാവാക്യങ്ങളും ഉൾപ്പെടെ ഗുരുവായൂരിന്റെ തെരുവ് ഉത്സവ വേദിയായി മാറി. മഞ്ജുളാല്‍ പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി അവിടെത്തന്നെ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറര്‍ പി എസ് ജയന് അധ്യക്ഷനായി. സിപിഐ എം ജില്ലാ […]


