
ചാവക്കാട് : ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്നലാംകുന്ന് ഡിവിഷൻ കോൺഗ്രസ് സ്ഥാനാർത്ഥി സുബൈദ പാലക്കൽ. 2482 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സുബൈദ പാലക്കൽ ജയിച്ചത്. മന്നലാംകുന്ന് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക തള്ളിപ്പോയിരുന്നു. ഇതോടെ മത്സരരംഗത്ത് യുഡിഎഫ്, എസ്ഡിപിഐ, ബിജെപി സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. സുബൈദ പാലക്കൽ 3922 വോട്ട് നേടിയപ്പോൾ 1440 വോട്ടുകൾ നേടി എസ്ഡിപിഐയുടെ നിഹാല ഒലീത് രണ്ടാം സ്ഥാനത്ത് എത്തി. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ സ്മിത 454 വോട്ടാണ് […]


