
വടക്കേകാട് : ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഓശാന തിരുന്നാൾ ആചരിച്ചു. രാവിലെ വിശുദ്ധ കുർബ്ബാനക്ക് മദ്ധ്യേ ആശിർവദിച്ച കുരുത്തോലകൾ കാർമ്മികൻ ഫാ. റിജോ വിതയത്തിൽ ഭക്തർക്ക് വിതരണം ചെയ്തു, തുടർന്ന് കുരുത്തോലകൾ കൈകളിലേന്തി പ്രദക്ഷിണം നടത്തുകയും പള്ളിയിൽ എത്തി നടവാതിൽ സ്ലീവാ കുരിശു മുട്ടി പള്ളിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. കൈക്കാരന്മാരായ സി. വി. ജേകബ്, സി. ഏ. ബോസ്, എം. ആർ. ഷെജി. എന്നിവർ നേതൃ ത്വം നൽകി. ഇതോടെ നോമ്പ് കാല വലിയ ആഴ്ചയിലെ […]

