
പാവറട്ടി : നിയന്ത്രണം വിട്ടകാർ എതിരെ വന്ന മറ്റൊരു കാറിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന എളവള്ളി സ്വദേശികളായ കോടങ്ങാട്ട് അഭയ്, പുഴങ്ങരയില്ലത്ത് ഫാദിൽ, സഹോദരൻ ഷിഹാസ്, പയ്യോളി പാട്ടിൽ വീട്ടിൽ അനിരുദ്ധ്, എളവള്ളി വീട്ടിൽ അസ്‌ലം എന്നിവരെ പരിക്കുകളോടെ പാവറട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന എളവള്ളി സ്വദേശി കണ്ടങ്ങാത്ത സുരേഷിനെതിരെ പാവറട്ടി പൊലീസ് കേസെടുത്തു. ചിറ്റാട്ടുകര ഭാഗത്ത് നിന്നും തൈക്കാട് ഭാഗത്തേക്ക് പോയിരുന്ന കാർ എതിരെ വന്ന കാറിൽ നിയന്ത്രണം വിട്ട് […]


