ചാവക്കാട്: മതരാഷ്ട്ര വാദം സമസ്തയുടെ നയമല്ലെന്നും മത വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം രാജ്യത്തുണ്ടാവണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ പ്രചരണാർഥം സംഘടിപ്പിക്കുന്ന ശതാബ്ദി സന്ദേശയാത്രക്ക് ചാവക്കാട് നൽകിയ തൃശ്ശൂർ ജില്ലാ തല സ്വീകരണ സമ്മേളനത്തിൽ സന്ദേശ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതം സംരക്ഷിക്കപ്പെടാൻ ആവശ്യമായ സഹകരണം നൽകുന്നവരോട് സമസ്ത ചേർന്ന് നിൽക്കും. രാജ്യം നന്മക്കായി ആവശ്യമായ ഓരോ കാര്യങ്ങൾക്കും സമസ്തയുടെ ഇടപെടലുണ്ടാകും. രാജ്യത്തിന്റെ ഭരണഘടനക്ക് എതിരായ ഒരു പ്രസ്താവനയും […]


