
കുന്നംകുളം : ചിട്ടയായ കായിക പരിശീലനത്തിന്റെ പിരിമുറുക്കത്തിൽ കായികതാരങ്ങൾക്ക് മാനസിക പക്വത ആർജിക്കാനുള്ള പരിശീലന പദ്ധതികളും ഉൾപ്പെടുത്തുന്നത് കായിക ലോകത്തിന് ഗുണപരമാകുമെന്ന് മേജർ പി ജെ സ്റ്റൈജു. ദേശീയ സ്കൂൾ ഗെയിംസുകളിൽ പങ്കെടുത്ത വിജയിച്ച വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഗുരുവായൂരിൽ ഒരുക്കിയ ടെൻഷൻ ഫ്രീ ക്യാമ്പിൽ കായികതാരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. ഗുരുവായൂർ മുൻസിപ്പാലിറ്റി ഫെസിലിറ്റേഷൻ സെൻററിൽ സംഘടിപ്പിച്ച അഡ്വാൻസ്ഡ് സ്പോർട്സ് കോച്ചിംഗ് എംപവർമെന്റ് പ്രോഗ്രാം കേരള സ്റ്റേറ്റ് സ്പോർട്സ് ഓർഗനൈസർ ഹരിഷ് ശങ്കർ എൽ ഉദ്ഘാടനം […]



