
ചാവക്കാട്: ചാവക്കാട് ഓൺലൈൻ ജീവനക്കാരുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ചാവക്കാട് ഓൺലൈൻ ഓഫീസിൽ വെച്ച് നടന്ന ആഘോഷപരിപാടികൾ എഡിറ്റർ ഇൻ ചീഫ് എം.വി. ഷക്കീൽ ഉദ്ഘാടനം ചെയ്തു. പുതിയ വർഷത്തിൽ കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നു അദ്ദേഹം വ്യക്തമാക്കി. ന്യൂസ് ബ്രോഡ്‌കാസ്റ്റിംഗ് ഹെഡ് സലീം ഐഫോക്കസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എൻ. ഉബൈദ്, മീഡിയ നെറ്റ്‌വർക്ക് ഹെഡ് നവ്യ നാരായണൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം […]


