
ചാവക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിൽ നിന്നും ആരംഭിച്ച മാർച്ച് കുണ്ടലിയൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ അവസാനിച്ചു. തുടർന്ന് നടന്ന ധർണ്ണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു.തൊഴിലുറപ്പ് പദ്ധതിയുടെ അന്തസ്സത്ത തകർക്കുന്ന നിലപാടുകളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരായ തൊഴിലാളികളുടെ […]


