
പുന്നയൂർക്കുളം :പുന്നയൂർക്കുളം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ കരസ്ഥമാക്കിയ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് മെമ്പർ ബുഷറ സുബൈറിന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. പാർട്ടിയുടെ ദേശീയ സമിതി അംഗം മുവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിച്ചു. രാജ്യത്ത് ഉടനീളം നടക്കുന്ന ഫാസിസ്റ്റ് വത്കരണത്തിന് കേരളത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കാൻ വി ഡി സതീശന്റെ നിലപാടുകൾ സഹായകമാകുമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സക്കറിയ പൂക്കാട്ട് അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ […]


