
ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിലെ തിരുനാളിനോട് അനുബന്ധിച്ച് കൂട് തുറക്കൽ ശുശ്രൂഷ ഭക്തിസാന്ദ്രമായി. ദിവ്യബലിക്കും കൂടുതുറുക്കൽ ശുശ്രൂഷയ്ക്കും റവ. ഫാ. ജോബി പുത്തൂർ കാർമികനായി. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പുറത്തേക്ക് എഴുന്നള്ളിച്ചു. ദൈവാലയത്തിൽ നിന്നും പ്രദിക്ഷണം ആയി പ്രത്യേകമായി അലങ്കരിച്ച നിലപ്പന്തലിൽ എത്തുകയും തിരുസ്വരൂപങ്ങൾ പ്രതിഷ്ഠിക്കുകയും ചെയ്തു. കെ.പി.കെ. യുഎഇ ആണ് മനോഹരമായ വൈദ്യുതാലങ്കാര നിലപ്പന്തൽ ഒരുക്കിയത്. തുടർന്ന് വിവിധ കുടുംബ കൂട്ടായ്മകളിൽ നിന്നുള്ള വള, അമ്പ്, കിരീടം എഴുന്നള്ളിപ്പുകൾ ദൈവാലയത്തിൽ എത്തിച്ചേർന്നു. തുടർന്ന് […]


