
ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ ചാവക്കാട് നഗരസഭ മണത്തല നോർത്ത് വാർഡ് 18 ലെ അങ്കണവാടി കുട്ടികൾക്ക് പുതുവത്സരസമ്മാനമായി കേക്ക്, കളറിങ്ബുക്ക്, ക്രയോൺസ് എന്നിവ നൽകി. മഹിളാകോൺഗ്രസ്സ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി അഷ്‌റഫ് ബ്ലാങ്ങാട്, അഡ്വക്കേറ്റ് ഡാലി, താഹിറ റഫീഖ് എന്നിവർ സന്നിഹിതരായിരുന്നു.


