
പുന്നയൂർ : വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി നെറ്റിയിൽ കണ്ണുമായി ഒറ്റക്കണ്ണൻ ആട്ടിൻ കുട്ടി. അകലാട് മൂന്നയിനി കിഴക്ക് ഭാഗം കൊട്ടിലിൽ ഹസീന എന്ന ഐഷയുടെ വീട്ടിലെ ആടാണ് നെറ്റിയിൽ കണ്ണുള്ള ആട്ടിൻകുട്ടിയെ പ്രസവിച്ചത്. ഞായറാഴ്ച രാത്രിയിലായിരുന്നു ആട് രണ്ടു കുട്ടികളെ പ്രസവിച്ചത്. ഒരു കുട്ടി ആരോഗ്യത്തോടെ ഓടിക്കളിക്കുന്നുണ്ടെങ്കിലും വൈകല്യം സംഭവിച്ച ആട്ടിൻ കുട്ടിയുടെ കഴുത്തിനു ബലമില്ല, എണീറ്റു നിൽക്കാൻ കഴിയുന്നുമില്ല. ജനിതക വൈകല്യമാണ് ഇത്തരം കുട്ടികൾ ഉണ്ടാവാൻ കാരണമെന്ന് പുന്നയൂർ വെറ്റിനറി ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. പാല് കുടിക്കാൻ കഴിയാതിരുന്ന കുട്ടിക്ക് സിറിഞ്ചു […]


