
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവ് ശ്രീ ഭഗവതിക്ക് താലപ്പൊലി സംഘം സമർപ്പിക്കുന്ന പ്രസിദ്ധമായ താലപ്പൊലിയുത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിനിർത്തി ആചാരപ്പെരുമയോടെയാണ് ചടങ്ങുകൾ നടന്നത്.ക്ഷേത്രത്തിലെ നിർമ്മാല്യ ദർശനത്തിനും ഉഷഃപൂജയ്ക്കും ശേഷം രാവിലെ 11.30-ഓടെ നട അടച്ചതോടെ ഭഗവതിയുടെ പുറപ്പാട് ചടങ്ങുകൾക്ക് തുടക്കമായി. ഉച്ചയ്ക്ക് 12 മണിയോടെ സർവ്വാഭരണ വിഭൂഷിതയായി ഭഗവതി കാവിറങ്ങിയതോടെ ആഘോഷങ്ങൾ ഉച്ചസ്ഥായിയിലായി. ഭക്തർക്കിടയിലേക്ക് എഴുന്നള്ളിയ ഭഗവതിയെ വാദ്യമേളങ്ങളുടെയും വായ്ക്കുരവകളുടെയും അകമ്പടിയോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.വൈകുന്നേരം മൂന്നരയോടെ ഭക്തർ സമർപ്പിച്ച പറകൾ ഏറ്റുവാങ്ങി ഭഗവതി […]



