
ചാവക്കാട് : ചാവക്കാട് നഗരസഭ ചെയർമാനും, നഗരസഭയിലെ മുഴുവൻ കൗൺസിലർമാർക്കും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ വി. അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.എം.എ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭാ ചെയർമാൻ എ.എച്ച് അക്ബർ, വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, പ്രതിപക്ഷ നേതാവ് സി.എ.ഗോപ […]


