
ചാവക്കാട്: ചാവക്കാട് സ്വദേശി ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘വേറെ ഒരു കേസ്’ രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ (ആർഐഎഫ്എഫ്) മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷത്തെ മേളയിൽ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള സിനിമ എന്ന നേട്ടവും ഈ ചിത്രം കരസ്ഥമാക്കി. ഗുരുവായൂർ സ്വദേശി ഫുവാദ് പനങ്ങായ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ടൂറിസ്റ്റ് ഹോം’ പോലെയുള്ള ശ്രദ്ധേയമായ പരീക്ഷണ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച ഷെബി ചൗഘട്ടിന്റെ ഈ പുതിയ ചിത്രവും ഏറെ പ്രത്യേകതകൾ […]


