
ചാവക്കാട്: ടോൾ പ്ലാസകൾ കേന്ദ്രീകരിച്ച് ഫാസ്‌ടാഗ് തട്ടിപ്പ് വ്യാപകമാകുന്നു. ചാവക്കാട് കോടതിയിൽ കേസ് വാദിച്ചു കൊണ്ടിരുന്ന അഡ്വ.തേർളി അശോകന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് കാർ ടോൾ കടന്നു എന്ന വ്യാജേന പണം നഷ്ടമായത്.കഴിഞ്ഞ വെള്ളിയാഴ്ച (09-01-26) ഉച്ചയ്ക്ക് 12.48-നായിരുന്നു സംഭവം. ഈ സമയത്ത് അഡ്വ. അശോകന്റെ കാർ ചാവക്കാട് കോടതി പരിസരത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. എന്നാൽ കൊച്ചി കുമ്പളം ടോൾ പ്ലാസ വഴി കാർ കടന്നുപോയെന്നും 45 രൂപ ആക്സിസ് ബാങ്ക് ഫാസ്‌ടാഗ് അക്കൗണ്ടിൽ നിന്നും കുറഞ്ഞതായും […]



