
ചാവക്കാട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി നേടി വിജയിച്ച വായനശാലാ അംഗങ്ങളെ ഇരട്ടപ്പുഴ ഉദയാ വായനശാല ആദരിച്ചു. വായനശാലയിലെ അംഗങ്ങളായ പത്തുപേരാണ് വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാല് ജനപ്രതിനിധികൾക്കാണ് വായനശാലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം. മനാഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെക്കീന ബഷീർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഇരട്ടപ്പുഴ ഡിവിഷൻ അംഗം സി.വി. മുരളി, […]


