
പാവറട്ടി : കാലം മാറിയാലും ഹൃദയങ്ങളിൽ പതിഞ്ഞുനില്‍ക്കുന്ന അനേകം ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് സ്വന്തമായൊരു ഇടം ഉറപ്പിച്ച സംഗീത സംവിധായകനാണ് മോഹൻ സിത്താര. പാവറട്ടിക്കടുത്ത പെരുവല്ലൂരിന്റെ മണ്ണിൽ നിന്ന് ഉദിച്ചുയർന്ന് നാൽപ്പത് വർഷങ്ങളുടെ സംഗീതയാത്ര പൂർത്തിയാക്കിയ ഈ കലാകാരന് ജന്മനാടിന്റെ സ്‌നേഹാദരം ലഭിച്ച നിമിഷങ്ങളായിരുന്നു വിദ്യാവിഹാർ ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷ വേദിയി സാക്ഷ്യം വഹിച്ചത്. സംഗീതത്തിന്റെ ലാളിത്യവും ആത്മാർത്ഥതയും ചേർത്തൊരു ശൈലി മോഹൻ സിത്താരയുടെ പ്രത്യേകതയായി മാറി. മലയാള സിനിമയ്ക്ക് പുറമെ മറ്റു ഇന്ത്യൻ […]


