
പാവറട്ടി : പാവറട്ടി ദേവസൂര്യ കലാവേദിയും ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമീണ ചലച്ചിത്രോത്സവത്തിന്റെ ലോഗോ സംഗീത സംവിധായകൻ മോഹൻ സിതാര അഡ്വ.സുജിത്ത് അയിനിപ്പുള്ളിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ദേവരാജൻ മുക്കോല, ഫെസ്റ്റിവൽ ഡയറക്ടർ റാഫി നീലങ്കാവിൽ, ദേവസൂര്യ കലാവേദി പ്രസിഡൻ്റ് റെജി വിളക്കാട്ടുപാടം, സെക്രട്ടറി കെ സി അഭിലാഷ് എന്നിവർ പ്രസംഗിച്ചു.


