
ചാവക്കാട് : തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി അകലാട് രഞ്ജിത്ത് ശാന്തിയുടെ സാന്നിധ്യത്തിൽ തന്ത്രി ദൊണ്ടുമഠം ബ്രഹ്മശ്രീ ബാലചന്ദ്രൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. ക്ഷേത്രത്തിൽ പുലർച്ചെ 5-മണി മുതൽ മഹാഗണപതിഹോമം, പഴക്കുല സമർപ്പിക്കൽ, മലർ നിവേദ്യം, പറ നിറയ്ക്കൽ, കലശപൂജകൾ, ഉപദേവ പൂജകൾ, ഹനുമാൻ സ്വാമിക്ക് നവകാഭിഷേകം പൂജ, ദേവിക്ക് നവകാഭിഷേകം, ഉച്ച പൂജ, മണത്തല പനയ്ക്കൽ ശ്രീകന്യകാ മഹേശ്വരി ക്ഷേത്രത്തിൽ നിന്നും തിറ എഴുന്നള്ളിപ്പും, വൈകിട്ട് […]


