loader image

Irinjalakuda

Irinjalakuda News

കൈപ്പള്ളിത്തറ – കക്കാട് പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് ‘സമ്പൂർണ്ണ’ സൂക്ഷ്മമൂലക വളപ്രയോഗം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കൈപ്പള്ളിത്തറ- കക്കാട് പാടശേഖര സമിതിയുടെ സഹകരണത്തോടുകൂടി “പത്രപോഷണം” പദ്ധതി പ്രകാരം കൈപ്പള്ളിത്തറ – കക്കാട് പാടശേഖരത്തിലെ നെൽകൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് ‘സമ്പൂർണ്ണ’ സൂക്ഷ്മമൂലക വളപ്രയോഗം നടത്തി. 24 സെവൻ സ്റ്റാർട്ടപ്പ് കമ്പനിയുടെ ഡ്രോൺ ഉപയോഗിച്ച് നടപ്പിലാക്കിയ സ്പ്രേയിങ് പദ്ധതിയുടെ ഉദ്ഘാടനം പാടശേഖര സമിതി പ്രസിഡന്റ്‌ കെ.വി. ജോഷി നിർവഹിച്ചു. സമിതി സെക്രട്ടറി വേണു തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ പി.കെ. രാജൻ, കെ.എസ്. അപ്പു, കൃഷി അസിസ്റ്റന്റ് […]

കൈപ്പള്ളിത്തറ – കക്കാട് പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് ‘സമ്പൂർണ്ണ’ സൂക്ഷ്മമൂലക വളപ്രയോഗം നടത്തി Read More »

വിളകളുടെ പ്രാദേശികവാദം തെറ്റി : നൂറുമേനിയിൽ വിയ്യൂർ ജയിലിലെ ഉള്ളി കൃഷിയും കടുക് കൃഷിയും

തൃശൂർ : വിളകളുടെ പ്രദേശിക വാദം തെറ്റാണെന്ന് തെളിയിക്കുന്ന കൃഷി കഥകളാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കേൾക്കുന്നത്. ജയിൽ കിച്ചണിലേക്ക് വാങ്ങിയ ഉള്ളിയിൽ നിന്നും മുള വന്നു തുടങ്ങിയ 8 കിലോ ഉള്ളി വിത്തായി ഉപയോഗിച്ചാണ് ഉള്ളി കൃഷി തുടങ്ങി. ഏകദേശം 90 ദിവസത്തെ പരിപാലനം. ചാണകപ്പൊടിയും ദിവസേനയുള്ള നനയും മാത്രം. ഇതിൽ നിന്നു ലഭിച്ച വിളവാണ് ഞെട്ടിച്ചത്; ഏകദേശം100 കിലോഗ്രാം. വിളവെടുപ്പ് ജോ. സൂപ്രണ്ട് എ. നസീം നിർവഹിച്ചു. അസിസ്റ്റൻ്റ് സൂപ്രണ്ടുമാരായ സുരേഷ്, ഷാജി,

വിളകളുടെ പ്രാദേശികവാദം തെറ്റി : നൂറുമേനിയിൽ വിയ്യൂർ ജയിലിലെ ഉള്ളി കൃഷിയും കടുക് കൃഷിയും Read More »

പ്രസുദേന്തി വാഴ്ച നടത്തി

ഇരിങ്ങാലക്കുട : പാറേക്കാട്ടുകര സെൻ്റ് മേരീസ് ദൈവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെയുംവി. സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ചുള്ള പ്രസുദേന്തി വാഴ്ചയ്ക്കും, കൂടു തുറക്കൽ ശുശ്രൂഷയ്ക്കും ഫാ. സജി പൊൻമിനിശ്ശേരി മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ഡേവിസ് തോട്ടാപ്പിള്ളി, വികാരി ഫാ. ജെയ്സൻ പാറേക്കാട്ട് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

പ്രസുദേന്തി വാഴ്ച നടത്തി Read More »

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരം 25ന് : കേരള പൊലീസ് എഫ്സിയും ഗോകുലം എഫ്സിയും തമ്മിൽ ഏറ്റുമുട്ടും

ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൻ്റെ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി കേരള പൊലീസ് എഫ്സിയും ഗോകുലം എഫ്സിയും. ബുധനാഴ്ച നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ കേരളത്തിലെ പ്രമുഖ ടീമുകളായ കേരള പൊലീസും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ആവേശകരമായ മത്സരത്തിൻ്റെആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ കേരള പൊലീസിൻ്റെ ജംഷെദും രണ്ടാം പകുതിയിൽ സജീഷും ഗോൾ നേടിയപ്പോൾ 2 – 0 എന്ന സ്കോറിൽ കേരള പൊലീസ്

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരം 25ന് : കേരള പൊലീസ് എഫ്സിയും ഗോകുലം എഫ്സിയും തമ്മിൽ ഏറ്റുമുട്ടും Read More »

സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥാ സ്വീകരണത്തിന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ സംഘാടക സമിതി രൂപീകരിച്ചു. യോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ്, പ്രൊഫ. കെ.യു. അരുണൻ, ആർ.ജെ.ഡി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ജനതാദൾ എസ്. മണ്ഡലം പ്രസിഡൻ്റ് രാജു പാലത്തിങ്കൽ, ഐ.എൻ.എൽ. മണ്ഡലം പ്രസിഡൻ്റ്

സംഘാടക സമിതി രൂപീകരിച്ചു Read More »

ഇരിങ്ങാലക്കുട സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു. വ്യാഴാഴ്ച 7-ാം വാർഡിലും വെള്ളിയാഴ്ച 26-ാം വാർഡിലും കുടിവെള്ള വിതരണം നടത്തി. രണ്ട് വാർഡുകളിലുമായി ഏകദേശം 12000 ലിറ്റർ കുടിവെള്ളമാണ് വിതരണം ചെയ്തത്. ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ഉദ്ദേശം മുൻനിർത്തിക്കൊണ്ടാണ് സത്യസായി സേവാസമിതിയുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണം നടത്തുന്നത്. സത്യസായി സേവാസമിതി സർവീസ് ഇൻചാർജ് വി. ശിവദാസ് ആണ് സൗജന്യ കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകുന്നത്. ആവശ്യമുള്ളവർ

ഇരിങ്ങാലക്കുട സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു Read More »

നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് ഒരു ജീവൻ; റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന മധ്യവയസ്കനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി ആളൂർ പൊലീസ്

ഇരിങ്ങാലക്കുട : മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ പകച്ചുനിന്ന 58കാരന് ആളൂർ പൊലീസ് രക്ഷകരായി. വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കായി തലവെച്ച് കിടന്ന ഉറുമ്പൻകുന്ന് സ്വദേശിയായ മധ്യവയസ്കനെയാണ് പൊലീസ് സമയോചിതമായി ഇടപെട്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു നാടകീയ സംഭവങ്ങൾ. എറണാകുളത്തേക്ക് പോകുന്ന ട്രാക്കിൽ ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാൽവരിക്കുന്ന് പള്ളിക്ക് സമീപം ഒരാൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇരിങ്ങാലക്കുട സ്റ്റേഷൻ മാസ്റ്റർ ആളൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളൂർ

നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് ഒരു ജീവൻ; റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന മധ്യവയസ്കനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി ആളൂർ പൊലീസ് Read More »

കേരള ലാംഗ്വേജ് നെറ്റ്‌വർക്കിൻ്റെ ഇരിങ്ങാലക്കുട ഉപകേന്ദ്രം ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിക്കും ; ഭാഷാ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സെന്റർ ഓഫ് എക്സലൻസായി രൂപീകരിച്ച കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിലാണ് പ്രവർത്തിക്കുന്നത്. ഇതിൻ്റെ ഇരിങ്ങാലക്കുട ഉപകേന്ദ്രം ഫെബ്രുവരി ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ എസ്.എൻ. സ്കൂളിന് സമീപത്തുള്ള എസ്.എൻ.ഡി.പി. കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. ഭാഷാ വിദ്യാഭ്യാസത്തിനും ബഹുഭാഷാ പ്രാവീണ്യത്തിനും പ്രാധാന്യം നൽകുന്ന ഈ സ്ഥാപനത്തിൽ ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച് ഭാഷകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ്

കേരള ലാംഗ്വേജ് നെറ്റ്‌വർക്കിൻ്റെ ഇരിങ്ങാലക്കുട ഉപകേന്ദ്രം ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിക്കും ; ഭാഷാ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു Read More »

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ “ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി” പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ “ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി” എന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,50,000 രൂപ വകയിരുത്തിയ പദ്ധതി കാട്ടൂർ, കാറളം, മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളിലെ ക്ഷീര സഹകരണ സംഘങ്ങളിൽ പാലളക്കുന്ന ക്ഷീര കർഷകർക്ക് വേണ്ടി വിഭാവനം ചെയ്തതാണ്. മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ,

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ “ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി” പദ്ധതി ആരംഭിച്ചു Read More »

കിഡ്സ് അത്‌ലറ്റിക്സ് പരിശീലനം

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബി.ആർ.സി.യുടെ നേതൃത്വത്തിൽ പ്രൈമറി അധ്യാപകർക്ക് ‘കളിയങ്കണം’ എന്ന പേരിൽ അത്‌ലറ്റിക് പരിശീലനം നൽകി. ദ്വിദിന പരിശീലനത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ നിർവഹിച്ചു. പരിശീലക സുമിത ആമുഖപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽ.പി. സ്കൂൾ പ്രധാന അധ്യാപകഅസീന ആശംസകൾ നേർന്നു. ബിപിസി കെ.ആർ. സത്യപാലൻ സ്വാഗതവും സി.ആർ.സി.സി. കോർഡിനേറ്റർ സരിക നന്ദിയും പറഞ്ഞു.

കിഡ്സ് അത്‌ലറ്റിക്സ് പരിശീലനം Read More »

New Report

Close