ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബി.ആർ.സി.യുടെ നേതൃത്വത്തിൽ പ്രൈമറി അധ്യാപകർക്ക് ‘കളിയങ്കണം’ എന്ന പേരിൽ അത്‌ലറ്റിക് പരിശീലനം നൽകി.
ദ്വിദിന പരിശീലനത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ നിർവഹിച്ചു.
പരിശീലക സുമിത ആമുഖപ്രഭാഷണം നടത്തി.
ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽ.പി. സ്കൂൾ പ്രധാന അധ്യാപക
അസീന ആശംസകൾ നേർന്നു.
ബിപിസി കെ.ആർ. സത്യപാലൻ സ്വാഗതവും സി.ആർ.സി.സി. കോർഡിനേറ്റർ സരിക നന്ദിയും പറഞ്ഞു.


