PUDUKAD-NEWS-PUTHUKAD-NEWS

കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ്; മൂവാറ്റുപുഴ നിർമ്മല കോളേജ് ജേതാക്കൾ

കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ്; മൂവാറ്റുപുഴ നിർമ്മല കോളേജ് ജേതാക്കൾ

 

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മൂവാറ്റുപുഴ നിർമ്മല കോളേജ് ജേതാക്കൾ. ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയത്തിൽ 1-1 എന്ന സ്കോറിന് തുല്യത പാലിച്ചതോടെ നടന്ന പെനാൽറ്റിയിലും 4-4 എന്ന സ്കോറിന് ഇരുടീമുകളും തുല്യനിലയിൽ എത്തി. തുടർന്ന് നടന്ന സഡൻ ഡെത്തിൽ 3-2 എന്ന സ്കോറിന് നിർമ്മല ആതിഥേയരായ ക്രൈസ്റ്റിനെ കീഴടക്കുകയായിരുന്നു. സമാപന സമ്മേളനത്തിൽ തൃശ്ശൂർ റൂറൽ ഡിവൈഎസ്പി പി ആർ ബിജോയ് മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീനിക്കപ്പറമ്പിൽ, കായിക വിഭാഗം മേധാവി ഡോ ബിൻ്റു ടി കല്യാൺ , കണ്ടംകുളത്തി കുടുംബാംഗം ജോസ് ജോൺ , പ്രൊഫ സെബാസ്റ്റ്യൻ കെ എം എന്നിവർ സംസാരിച്ചു.

Spread the love
See also  ചിറക്കലിൽ ടൈൽസ് കട്ടിംഗിനിനെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top