ഇരിങ്ങാലക്കുട : ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നൽകി വരുന്ന ശിവരാത്രി പുരസ്കാരം ശ്രീകൃഷ്ണ ലൈറ്റ് & സൗണ്ട് ഉടമ വി.പി. കണ്ണന് സമ്മാനിക്കും.
ക്യാഷ് അവാർഡും കീർത്തി മുദ്രയും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം.
ശിവരാത്രി ദിവസം (ഫെബ്രുവരി 15) വൈകുന്നേരം 6.30ന് ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
25 വർഷത്തിലേറെയായി ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി ആഘോഷ സമിതിയുമായി സഹകരിച്ച് നടത്തിയ മികച്ച സേവനമാണ് വി.പി. കണ്ണനെ പുരസ്കാരത്തിനർഹനാക്കിയത്.
പൊതുരംഗത്ത് സേവനം നടത്തി വരുന്ന പ്രഗത്ഭമതികളെ ആദരിക്കുന്നതിനുവേണ്ടി ആറാട്ടുപുഴ മന്ദാരം കടവ് ശിവരാത്രി ആഘോഷ സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.

