loader image

ദേശീയ പണിമുടക്ക് തുടങ്ങി

കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള ദേശീയ പണിമുടക്ക് തുടങ്ങി

 

ഇരിങ്ങാലക്കുട : ലേബർ കോഡ് ഉൾപ്പെടെയുള്ള തൊഴിലാളി വിരുദ്ധ കേന്ദ്ര നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടങ്ങി.  ബുധനാഴ്ച രാത്രി 12 മണി മുതൽ വ്യാഴാഴ്ച രാത്രി 12 മണി വരെ 24 മണിക്കൂർ ആണ് പണിമുടക്ക്. സിഐടിയു ഉൾപ്പെടെ പത്ത് കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനുമാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, വൈദ്യുതി – വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളി സംഘടനകൾ ഉയർത്തിയിട്ടുണ്ട്. പണിമുടക്കിൽ വ്യവസായ, കാർഷിക, വാണിജ്യ മേഖലകൾ സ്തംഭിക്കുമെന്നും കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുമെന്നും മോട്ടോർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ലെന്നും സമരസമിതി വ്യക്തമാക്കിയിട്ടണ്ട്. സർക്കാർ, അധ്യാപന , ബാങ്ക്, ഇൻഷുറൻസ് മേഖലകളും പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകൾ കഴിഞ്ഞ ദിവസം പ്രതിഷേധ സംഘടിപ്പിച്ചിരുന്നു

See also  ഓൾ ഇന്ത്യ ടാലൻ്റ് കണ്ടസ്റ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ അവാർഡ് വിതരണം നടത്തി
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close