ലോകകപ്പിൽ ഇന്ന് ഇന്ത്യ- നമീബിയ പോരാട്ടം; സഞ്ജു സാംസൺ ഓപ്പണറായേക്കും!

ലോകകപ്പിൽ ഇന്ന് ഇന്ത്യ- നമീബിയ പോരാട്ടം; സഞ്ജു സാംസൺ ഓപ്പണറായേക്കും!

ഡൽഹി: ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ കരുത്തരായ നമീബിയയെ നേരിടുന്നു. രാത്രി ഏഴ് മണിക്ക് ഡൽഹിയിൽ വെച്ചാണ് മത്സരം. മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചേക്കും എന്നതാണ് ആരാധകർക്ക് ഏറ്റവും ആവേശകരമായ വാർത്ത. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വയറിന് അസുഖം ബാധിച്ച ഓപ്പണർ അഭിഷേക് ശർമ്മ പരിശീലനത്തിന് എത്തിയിരുന്നില്ല. താരം ഇന്ന് കളിച്ചേക്കില്ല എന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇഷാൻ കിഷനൊപ്പം സഞ്ജു സാംസൺ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത.

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം ഫോം മറികടന്ന് പാകിസ്ഥാനെതിരായ നിർണ്ണായക പോരാട്ടത്തിന് മുൻപ് ഫോം വീണ്ടെടുക്കാൻ സഞ്ജുവിന് ലഭിക്കുന്ന മികച്ച അവസരമാണിത്. പരിക്ക് മാറി സൂപ്പർ താരം ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നത് ഇന്ത്യൻ ക്യാമ്പിന് വലിയ ആശ്വാസമാണ്. ബുമ്ര ടീമിലെത്തുമ്പോൾ അർഷ്ദീപ് സിംഗോ മുഹമ്മദ് സിറാജോ പുറത്തിരിക്കേണ്ടി വരും. ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കപ്പെട്ടേക്കാം. 2021 ലോകകപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 9 വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ ശ്രീലങ്ക രാവിലെ 11ന് ഒമാനെയും നേപ്പാൾ ഉച്ചതിരിഞ്ഞ് മൂന്നിന് ഇറ്റലിയേയും നേരിടും.

The post ലോകകപ്പിൽ ഇന്ന് ഇന്ത്യ- നമീബിയ പോരാട്ടം; സഞ്ജു സാംസൺ ഓപ്പണറായേക്കും! appeared first on Express Kerala.

Spread the love
Scroll to Top