loader image

മികച്ച സേവനം : 546 പൊലീസ് ഉദ്യോഗസ്ഥർക്ക് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രശംസാപത്രം; 34 പേർക്ക് ക്യാഷ് റിവാർഡ്

ഇരിങ്ങാലക്കുട : കഴിഞ്ഞ 12 മാസത്തിനിടെ തൃശൂർ റൂറൽ ജില്ലയിൽ കർത്തവ്യ നിർവ്വഹണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡിവൈഎസ്പി മുതൽ സിവിൽ പൊലീസ് ഓഫീസർമാർ വരെയുള്ള പൊലീസുദ്യോഗസ്ഥർക്കും മിനിസ്റ്റീരിയൽ സ്റ്റാഫിനും അടക്കം 546 പേർക്ക് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണ കുമാർ പ്രശംസാപത്രം നൽകി.

ഇതിനുപുറമെ, സവിശേഷമായ പ്രകടന മികവ് പുലർത്തിയ 34 പേർക്ക് ക്യാഷ് റിവാർഡും നൽകി ആദരിച്ചു.

ഓരോ മാസവും കാട്ടുങ്ങച്ചിറയിലെ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ചേരുന്ന ക്രൈം റിവ്യൂ കോൺഫറൻസുകളിലാണ് ഈ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്.

കേസന്വേഷണത്തിലെ കൃത്യത, സ്റ്റേഷൻ പ്രവർത്തനങ്ങളിലെ കാര്യക്ഷമത, പിടികിട്ടാപ്പുള്ളികളെയും വാറണ്ട് പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കൽ എന്നിവയെല്ലാം പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടു.

കൂടാതെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, കാപ്പ നിയമപ്രകാരമുള്ള നടപടികൾ ശക്തമാക്കൽ, ജനസേവന രംഗത്തെ പ്രതിബദ്ധത തുടങ്ങിയ വിവിധ മേഖലകളിലെ പൊലീസിന്റെ ക്രിയാത്മകമായ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് ഈ പ്രശംസാപത്രങ്ങൾ നൽകി വരുന്നത്.

ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തെയും സേവന സന്നദ്ധതയെയും പ്രോത്സാഹിപ്പിക്കുന്നത് സേനയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

See also  കാർ തട്ടിയതിനെച്ചൊല്ലിയുള്ള തർക്കം: യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാറിൽ നിന്നും പിടികൂടി.
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close