PUDUKAD-NEWS-PUTHUKAD-NEWS

കാട്ടൂരിൽ ബേക്കറി ജീവനക്കാരിയെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കാട്ടൂരിൽ ബേക്കറി ജീവനക്കാരിയെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

 

ഇരിങ്ങാലക്കുട :കാട്ടൂർ പോംപെ ജംഗ്ഷനിലുള്ള താടിതാമ ബേക്കറിയിലെ ജീവനക്കാരി കാട്ടൂർ നെടുമ്പുര തിയ്യത്തുപറമ്പിൽ സിന്ധുവിനെ (43) അക്രമിച്ച കേസിൽ കാട്ടൂർ യൂണിറ്റി ആശുപത്രിക്ക് അടുത്ത് ശാന്തി ഭവൻ വീട്ടിൽ ജിതിനെ ( 26 ) അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. ബേക്കറി സാധനങ്ങൾ ചോദിച്ചപ്പോൾ പൈസ തരാതെ സാധനങ്ങൾ തരില്ലെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ ബേക്കറിയിലെ നാരങ്ങ മുറിക്കുന്ന കത്തിയെടുത്ത് ജീവനക്കാരിയെ അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജിതിൻ ഒമ്പത് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു കെ സി, ജി എസ് ഐ സുധീർ, ജി എ എസ് ഐ ധനേഷ്, ജി എസ് സി പി ഒ ഷിബു, സി പി ഒ മാരായ രഞ്ജിത്ത്, അബിലാഷ്, നിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  വീട്ടില്‍ സോളാര്‍ സ്ഥാപിക്കാനൊരുങ്ങുകയാണോ? ലാഭകരമാകാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top