PUDUKAD-NEWS-PUTHUKAD-NEWS

വോട്ടിംഗ് രീതി പഠിപ്പിക്കാൻ ക്രൈസ്റ്റ് കോളെജിൽ വോട്ട് വണ്ടി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ
കോളെജ് അങ്കണത്തിൽ
വോട്ട് വണ്ടിക്ക് സ്വീകരണം നൽകി.

ഒരു വോട്ടർ പോലും തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കപ്പെടരുത് എന്ന സന്ദേശവുമായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച വോട്ട് വണ്ടി യാത്രയിലൂടെ വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയ, ബട്ടൺ അമർത്തിയതിന് ശേഷം വിവി പാറ്റിൽ സ്ലിപ്പ് എങ്ങനെ പ്രദർശിപ്പിക്കപ്പെടുന്നു എന്നിവ വിദ്യാർഥികൾക്കായി ഇരിങ്ങാലക്കുട തഹസിൽദാർ ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ രേഖ എന്നിവർ ചേർന്ന് വിശദീകരിച്ചു.

യുവജനങ്ങളിൽ തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കാനും വോട്ടിംഗ് പ്രക്രിയയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനുമാണ് ഈ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്.

ക്രൈസ്റ്റ് കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുഷ മാത്യു, ഡോ. സുബിൻ കെ. ജോസ് എന്നിവർ പ്രസംഗിച്ചു.

Spread the love
See also  ഓണത്തെ വരവേൽക്കാൻ പടിയൂർ പഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top