PUDUKAD-NEWS-PUTHUKAD-NEWS

മുകുന്ദപുരം പബ്ലിക് സ്കൂളിൽ മദ്രാസ് ഐഐടി യുമായി ചേർന്ന് സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നു

മുകുന്ദപുരം പബ്ലിക് സ്കൂളിൽ മദ്രാസ് ഐഐടി യുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ആധുനിക വിദ്യാഭ്യാസ മേഖലകളെ പരിചയപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നു.

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ മദ്രാസ് ഐഐടി യുടെ ഔട്ട്റീച്ച് പദ്ധതിയുമായി സഹകരിച്ച് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. പത്ത് മുതൽ പന്ത്രണ്ട് ക്ലാസ് വരെുള്ള കുട്ടികൾക്ക് ഡാറ്റാ സയൻസ്, എയ്റോസ്പേസ്, ഇലക്ട്രോണിക്സ്, ബയോടെക്നോളജി, ഇക്കണോമിക്സ്, ലോ, മോളികുളാർ എഞ്ചിനീയറിംഗ് തുടങ്ങിയ ആധുനിക വിദ്യാഭ്യാസ മേഖലകളിൽ പ്രാഥമിക പരിചയം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ്ജ് ഡി ദാസ്, സ്കൂൾ പ്രിൻസിപ്പൽ ജിജി കൃഷ്ണ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. എട്ട് ആഴ്ചകളിലായി നൽകുന്ന കോഴ്സ് എപ്രിൽ ആദ്യവാരം ആരംഭിക്കും. രജിസ്ട്രേഷൻ ഫീസ് ആയ 500 രൂപ മാത്രമാണ് വിദ്യാർഥികളിൽ നിന്നും കോഴ്സ് ഫീ ആയി ഈടാക്കുകയെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

Spread the love
See also  06-06-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top