വാൻഗാർഡ് കമ്പനിയുടെ ഉൽപ്പാദനയൂണിറ്റ് മാർച്ച് 12 ന് പ്രവർത്തനം ആരംഭിക്കുന്നു

വാൻഗാർഡ് കമ്പനിയുടെ ഉൽപ്പാദന യൂണിറ്റ് മാർച്ച് 12 ന് പ്രവർത്തനം ആരംഭിക്കുന്നു.

ഇരിങ്ങാലക്കുട : കർഷകരുടെ കൂട്ടായ്മയായ വാൻഗാർഡ് ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൻ്റെ ആദ്യ യൂണിറ്റിൻ്റെ ഉദ്ഘാടനം കല്ലംകുന്നിൽ മാർച്ച് 10 ന് രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എ സി മൊയ്തീൻ എംഎൽഎ സ്വിച്ച് ഓൺ കർമ്മവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ് മാസ്റ്റർ ആദ്യ വിൽപ്പനയും നിർവഹിക്കുമെന്ന് കമ്പനി ചെയർമാൻ ടി എസ് സജീവൻമാസ്റ്റർ, മാനേജിംഗ് ഡയറക്ടർ നജീബ് വാടേക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. കർഷകരുടെ ഉൽപ്പന്നങ്ങൾ ശേഖരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി കമ്പോളത്തിൽ ലഭ്യമാക്കാനും ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാനും തൊഴിൽ ലഭ്യത ഉറപ്പുവരുത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. കൺവീനർ ഖാദർ പട്ടേപ്പാടം, ഡയറക്ടർ ബോർഡ് അംഗങ്ങളായ സുനിൽ മാലാന്ത്ര, സുരേഷ് എം സി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Spread the love
See also  പ്രധാന വാര്‍ത്തകള്‍ 09 03 2026CBNnews

Leave a Comment

Your email address will not be published. Required fields are marked *

New Report

Close