PUDUKAD-NEWS-PUTHUKAD-NEWS

വാഹനാപകട കേസിലെ പ്രതി അറസ്റ്റിൽ

പടിയൂരിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെടാൻ ഇടയായ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വെസ്റ്റ് കോമ്പാറ സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : പടിയൂരിൽ വെച്ച് സൈക്കിൾ യാത്രക്കാരൻ വാഹനാപകടത്തിൽ മരിച്ച കേസിൽ കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ശ്രീജിത്ത് (30) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 2014 മാർച്ച് 14-ന് വൈകീട്ട് 6.30-ഓടെ എടതിരിഞ്ഞി – പടിയൂർ റോഡിലായിരുന്നു അപകടം നടന്നത്. പടിയൂരിൽ വെച്ച് കോതകുളം സ്വദേശി സഞ്ചരിച്ചിരുന്ന സൈക്കിളിൽ ശ്രീജിത്ത് ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ പിന്നീട് മരണപ്പെട്ടു. ഈ കേസിൽ കോടതി പ്രതിയെ ശിക്ഷിച്ചെങ്കിലും ശിക്ഷാവിധി നടപ്പിലാക്കാൻ അനുവദിക്കാതെ ഇയാൾ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കോടതി ശിക്ഷാ വിധി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഈ ശിക്ഷാ വിധി വാറണ്ട് പ്രകാരമാണ് പ്രതിയെ പിടികൂടിയത്.കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷെമീർ പി എം, ജി എസ് സി പി ഒ രഞ്ജിത്ത് ജി എസ്, സി പി ഒ വിപിൻ കെ വി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  സംസ്ഥാനത്ത് ഇന്നും മഴ കനക്കും; തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ ഓറഞ്ച് അലര്‍ട്ട്, മറ്റിടങ്ങളില്‍ യെല്ലോ അലര്‍ട്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top