ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മേയ് രണ്ടാം വാരം നടക്കുന്ന ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മത്സരത്തിലേക്ക് നാടകങ്ങൾ ക്ഷണിച്ചു.
45 മിനിറ്റിൽ കുറയാതെയും ഒരു മണിക്കൂറിൽ കവിയാതെയും പ്രൊസീനിയം സ്റ്റേജിൽ അവതരിപ്പിക്കാവുന്നതായിരിക്കണം നാടകങ്ങൾ. വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50000, 30000, 20000 രൂപയും ട്രോഫിയും സമ്മാനിക്കും.
സ്ക്രിപ്റ്റുകൾ ഏപ്രിൽ 10നകം ഡോ. സോണി ജോൺ, ഇ.എം.എസ്. സ്മാരക മന്ദിരം, ഇരിങ്ങാലക്കുട – 680121 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9447252740, 9446637555, 9995566361




