PUDUKAD-NEWS-PUTHUKAD-NEWS

നിർമ്മല പണിക്കരെ ആദരിച്ചു

ഇരിങ്ങാലക്കുട : നാദോപാസനയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നർത്തകിയും കലാപ്രവർത്തകയുമായ നിർമ്മല പണിക്കരെ നടനകൈരളിയിൽ വെച്ച് ആദരിച്ചു.

സ്വാതി തിരുനാൾ സംഗീതോത്സവത്തോടനുബന്ധിച്ച് നടത്താൻ ഉദ്ദേശിച്ചിരുന്ന ആദരവു ചടങ്ങാണ് അന്നേ ദിവസം അവർക്ക് പങ്കെടുക്കാൻ സാധിക്കാതിരുന്നതിനാൽ പ്രത്യേകം സംഘടിപ്പിച്ചത്.

കലാരംഗത്ത് ദീർഘകാലമായി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നിർമ്മല പണിക്കരെ നാദോപാസന ആദരിച്ചത്.

ചടങ്ങിൽ നാദോപാസന ഭാരവാഹികളും കലാസാംസ്കാരിക പ്രവർത്തകരും സന്നിഹിതരായിരുന്നു.

Spread the love
See also  കാപ്പ ഉത്തരവ് പ്രകാരം മുറ്റിച്ചൂർ സ്വദേശിയെ ഒരു വർഷത്തേക്ക് ജയിലാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top