PUDUKAD-NEWS-PUTHUKAD-NEWS

എൻ.എസ്.എസ്. താലൂക്ക് യൂണിയൻ ചട്ടമ്പിസ്വാമികളുടെ സമാധി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : വിദ്യാധിരാജ ചട്ടമ്പി സ സ്വാമികളുടെ 102-ാം സമാധി ദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ മുകുന്ദപുരം താലൂക്ക് യൂണിയൻ ആചരിച്ചു.

താലൂക്ക്തല ദിനാചരണം ആമ്പല്ലൂർ കുണ്ടുക്കാവ് ഭഗവതി ക്ഷേത്രം അഗ്രശാലയിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് ആർ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സ്വാമികളുടെ ചിത്രത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം നാമജപവും ഭക്തിഗാനാലാപനവും നടന്നു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.

യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി.ആർ. അജിത് കുമാർ, എൻ. ഗോവിന്ദൻകുട്ടി, സുനിൽ കെ. മേനോൻ, ചന്ദ്രമതി സുരേഷ്, എ.വി. രാജേഷ്, നന്ദൻ പറമ്പത്ത്, സോമൻ മുത്രത്തിക്കര, കെ.ബി. ശ്രീധരൻ, വിജയൻ ചിറ്റേത്ത്, എ.ജി. മണികണ്ഠൻ, പ്രതിനിധി സഭാംഗങ്ങളായ എസ്. ഹരീഷ് കുമാർ, സദാശിവൻ കുറുവത്ത്, കെ.എ. സുരേന്ദ്രൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം കെ.എൻ. സുധാകരൻ, വനിതാ യൂണിയൻ ഭാരവാഹികൾ, ആമ്പല്ലൂർ കരയോഗം പ്രസിഡൻ്റ് സി. മുരളി, സെക്രട്ടറി കലാസാഗരൻ, വനിതാ സമാജം പ്രസിഡൻ്റ് സ്‌നേഹ അനൂപ്, സെക്രട്ടറി രമ്യ സുധീർ, വിവിധ കരയോഗം ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ചെറ്റാരിക്കൽ, എരയാംകുടി, ചെറുവാളൂർ, മുരിങ്ങൂർ, ചാലക്കുടി, മേച്ചിറ, കൊടകര, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ, അഷ്ടമിച്ചിറ, മുരിയാട് തുടങ്ങി നിരവധി കരയോഗങ്ങളിലും ചട്ടമ്പിസ്വാമികളുടെ സമാധി ദിനം സമുചിതമായി ആചരിച്ചു.

Spread the love
See also  സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കായി എം.എസ്.എസ്. പഠന ക്ലാസ്സ് സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top