PUDUKAD-NEWS-PUTHUKAD-NEWS

ഇൻ്റർസോൺ കലോൽസവം; മികച്ച വനിതാ കലാലയപ്പട്ടം നിലനിർത്തി സെൻ്റ് ജോസഫ്സ് കോളേജ്

ഇൻ്റർ സോൺ കലോത്സവം: ; മികച്ച വനിതാ കലാലയപ്പട്ടം നിലനിർത്തി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജ്

 

തൃശ്ശൂർ: കോട്ടയ്ക്കൽ ഫാറൂക്ക് കോളജിൽ വച്ചു നടന്ന കാലിക്കറ്റ് സർവ്വകലാശാല ഇൻ്റർ സോൺ കലോത്സവത്തിൽ മികച്ച വനിതാ കലാലയ പുരസ്ക്കാരം സ്വന്തമാക്കി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളജ്. തുടർച്ചയായ രണ്ടാം വർഷമാണ് സെൻ്റ് ജോസഫ്‌സ് മികച്ച വനിതാ കലാലയപ്പട്ടം നേടുന്നത്.

ഭരതനാട്യം, കുച്ചുപ്പുഡി , കേരള നടനം എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവും നേടി 16 പോയൻ്റോടെ , ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി നിരഞ്ജൻ ശ്രീലക്ഷ്മി കലാതിലകപ്പട്ടം നേടി കോളജിൻ്റെ അഭിമാനമായി.

 

കോളജ് യൂണിയൻ

“അലോക”യുടെ നേതൃത്വത്തിൽ നൂറോളം

വിദ്യാർത്ഥിനികളാണ് കലോൽസവ വേദിയിൽ മാറ്റുരച്ചത്.

അറബിക് കവിതാരചന,

ഭരതനാട്യം, കുച്ചുപ്പുഡി, കേരളനടനം, മാർഗം കളി, ഒപ്പന, ഫോക് സോങ്ങ്, ഗ്രൂപ്പ് സോങ്ങ് ഇന്ത്യൻ, ഗ്രൂപ്പ് വെസ്റ്റേൺ മ്യൂസിക് എന്നിവയിൽ ഒന്നാം സ്ഥാനവും രംഗോലി, തമിഴ് കവിതാ രചന, മലയാളം പദ്യം ചൊല്ലൽ, ദേശ ഭക്തിഗാനം, മാപ്പിളപ്പാട്ട് ഗ്രൂപ്പ്,അക്ഷരശ്ലോകം, സംസ്കൃത ഉപന്യാസരചന എന്നിവയിൽ രണ്ടാം സ്ഥാനവും ഭരതനാട്യം, ഫോക് ഡാൻസ് ഗ്രൂപ്പ്, സംസ്കൃത കവിതാ രചന, എന്നിവയിൽ മൂന്നാം സ്ഥാനവും നേടി 148 പോയിൻ്റ്സ് സ്വന്തമാക്കിയാണ് സെൻ്റ് ജോസഫ്‌സ് കോളജ് അഭിമാനനേട്ടം സ്വന്തമാക്കിയത്.

Spread the love
See also  എം.ഡി.എം.എ യും, ഹാഷിഷ് ഓയിൽ എന്നിവ കൈവശം വച്ച് കൈകാര്യം ചെയ്‌ത കുറ്റത്തിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top