PUDUKAD-NEWS-PUTHUKAD-NEWS

താഴെക്കാട് വിശുദ്ധ മുത്തപ്പൻ്റെ തിരുനാളിന് ഏപ്രിൽ 23 ന് കൊടിയേറ്റും

താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരുനാളിന് എപ്രിൽ 23 ന് കൊടിയേറ്റും

ഇരിങ്ങാലക്കുട : താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരുനാളിന് ഏപ്രിൽ 23 ന് വൈകീട്ട് 4.30 ന് കൊടിയേറ്റും . മേയ് 2, 3 , 4 തീയതികളിലായി തിരുനാൾ ആഘോഷിക്കുമെന്ന് വികാരി ഫാ ജോർജ്ജ് പാറേമേൻ , ജനറൽ കൺവീനർ സെബാസ്‌റ്റ്യൻ പ്ലാശ്ശേരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ദിനമായ മെയ് 3 ന് രാവിലെ 10. 30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ സിബു കള്ളാപറമ്പിൽ കാർമ്മികത്വം വഹിക്കും. വൈകീട്ട് 3.30 ന് നടക്കുന്ന ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണത്തിൽ ഒട്ടേറെ വിശ്വാസികൾ പങ്കെടുക്കും. മെയ് 3 ന് ഹൈന്ദവ സമൂഹത്തിൻ്റെ നേതൃതത്തിൽ നടത്തുന്ന കുതിരകളി, വടി തല്ല്, മുടിയാട്ടം എന്നീ കലാരൂപങ്ങൾ തിരുനാളിൻ്റെ സവിശേഷതയാണ്. കൈക്കാരൻമാരായ വിൻസൻ കുറ്റിക്കാടൻ, ജോൺസൻ നെരേപറമ്പിൽ, നിക്‌സൻ ചാതേലി , പബ്ലിസിറ്റി കൺവീനർ ലിജോ പോൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Spread the love
See also  ക്യാമറ അസിസ്റ്റന്റിനെ താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top