PUDUKAD-NEWS-PUTHUKAD-NEWS

ടാക്സ് പ്രാക്ടീഷണർമാർക്ക് സർക്കാർതല തിരിച്ചറിയൽ കാർഡ് അനുവദിക്കണം : കെ.ടി.പി.എ. ജില്ലാ സമ്മേളനം

ഇരിങ്ങാലക്കുട : നികുതി സമാഹരണത്തിൽ സ്തുത്യർഹ സേവനമനുഷ്ഠിക്കുന്ന രജിസ്ട്രേഡ് പ്രാക്ടീഷണർമാർക്ക് സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് അനുവദിക്കണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം സംസ്ഥാന ജനറൽ സെകട്ടറി കെ.പി. ഹരീഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് സി.എ. ബിജു അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി എം.എ. ഗോവിന്ദൻ, പി.ഡി. സൈമൺ, ഫ്രാൻസൺ മൈക്കിൾ, പി.ആർ. വിത്സൻ, കെ.ആർ. മുരളീധരൻ, എം.എസ്. ദിലീപ്, പോളച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

പി. ഉണ്ണികൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു.

പി.എഫ്. ജോയ് സ്വാഗതവും എസ്.എം. വിജയകുമാർ നന്ദിയും പറഞ്ഞു.

Spread the love
See also  തൃശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top