PUDUKAD-NEWS-PUTHUKAD-NEWS

ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ ഭക്തജനസംഗമം

ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ ഭക്തജന സംഗമം

 

ഇരിങ്ങാലക്കുട : ക്ഷേത്രങ്ങൾ ഭരിക്കുന്നവർ ക്ഷേത്രാചാരങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അത് സമൂഹത്തിന് ദോഷമുണ്ടാക്കുമെന്ന് അമരിപ്പാടം നാരായണ ആശ്രമം മഠാധിപതിബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ .

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ആചാരവിശ്വാസ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭക്തജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ നടന്ന പരിപാടിയിൽ

സനാതന ധർമ്മ പ്രഭാഷകൻ വി സായിറാം മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രാചാര വിശ്വാസ സംരക്ഷണ സമിതി പ്രസിഡണ്ട് സി. ജി. കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. ദേവൻ കാറേക്കാട്, കല്ലേലി രാമൻ നമ്പൂതിരി, കെ .എൻ. ഉണ്ണികൃഷ്ണൻ , എ . അച്യുതവാരിയർ , കെ. ആർ. ഹരിനാരായണൻ , സുരേഷ് മുസ്സത് , മുരളീധര പൊതുവാൾ, പി. നന്ദകുമാർ ,സതീഷ് മേനോൻ, പെരുമ്പാല വെളുത്തേടത്ത് രാമചന്ദ്രൻ

,കെ.നരേന്ദ്ര വാരിയർ, ഇ .കെ .കേശവൻ, എ.എസ്. സതീശൻ, വിദ്യാസാഗർ തുടങ്ങിയവർ സംസാരിച്ചു.സമിതി സെക്രട്ടറി ജയശങ്കർ പി. എസ് .സ്വാഗതവും ട്രഷറർ കെ.വി. ഹരി വാരിയർ നന്ദിയും പറഞ്ഞു.

Spread the love
See also  16-05-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top