PUDUKAD-NEWS-PUTHUKAD-NEWS

“കളിക്കൂട്ടം” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭ നമ്പ്യാങ്കാവ് വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി “കളിക്കൂട്ടം” സംഘടിപ്പിച്ചു,

വാർഡ് കൗൺസിലർ സി.സി. ഷിബിൻ അധ്യക്ഷത വഹിച്ചു.

ചിത്രരചന അധ്യാപകനും, പാവക്കൂത്ത് കലാകാരനും ശില്പിയുമായ കെ.കെ. ദാസപ്പൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ക്യാമ്പിലേക്കു വന്ന കുട്ടികളെ ഇലകളും പൂക്കളുമായാണ് സ്വീകരിച്ചത്.

തുടർന്ന് കുട്ടികൾക്ക് ചിത്രരചനയുടെയും പാവക്കൂത്തിന്റെയും അടിസ്ഥാന കാര്യങ്ങൾ ദാസപ്പൻ മാസ്റ്റർ പകർന്നു നൽകി.

കുടുംബശ്രീ ബാലസഭ റിസോർസ്പേഴ്സൺ രമീള കുട്ടികൾക്ക് ഇലകളും പൂക്കളും ഉപയോഗിച്ച് പൂച്ചെണ്ടുകൾ നിർമ്മിക്കാനും വൃക്ഷത്തൈകൾ നട്ടു വളർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ് എടുത്തു.

ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും വാർഡ് കൗൺസിലർ സി.സി. ഷിബിൻ പേനയും നോട്ട്ബുക്കും നൽകി.

കുടുംബശ്രീ സിഡിഎസ് മെമ്പർ ശാന്താമണി സ്വാഗതവും എഡിഎസ് സെക്രട്ടറി രാഗി അനിൽ നന്ദിയും പറഞ്ഞു.

എഡിഎസ് വൈസ് ചെയർപേഴ്സൺ മിനി പുഷ്പൻ, കുടുംബശ്രീ വയോജന ക്ലബ്ബ്‌ സെക്രട്ടറി പുഷ്പവല്ലി മോഹനൻ എന്നിവർ നേതൃത്വം നൽകി.

Spread the love
See also  യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ദിനം ആഘോഷമാക്കി പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top