ഇന്ധനവില വർധനവിനെതിരെ സിപിഐ പ്രവർത്തകരുടെ പ്രതിഷേധ ധർണ്ണ
ഇരിങ്ങാലക്കുട:ഇന്ധനവില വർധനവിലൂടെയുള്ള കേന്ദ്ര സർക്കാരിന്റെ പകൽക്കൊള്ളക്കെതിരെ സിപിഐയുടെ പ്രതിഷേധ ധർണ്ണ .ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനവും ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന ധർണ്ണയും മണ്ഡലം സെക്രട്ടറി എൻ കെ.ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു .
ലോക്കൽ കമ്മിറ്റി സെക്രട്ടറി ബെന്നി വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. കെ എസ്.പ്രസാദ്,വർദ്ധനൻ പുളിക്കൽ എന്നിവർ സംസാരിച്ചു . പടിയൂരിൽ നടന്ന സമരം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി മണി ഉദ്ഘാടനം ചെയ്തു . വി ആർ.രമേശ് അദ്ധ്യക്ഷതവഹിച്ചു . മുരളി മണക്കാട്ട്പടി,കെ വി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു .



